Monday, August 8, 2022

HomeBusinessഅംബാനി കുടുംബത്തിന് സുരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാറിന് തുടരാമെന്ന് സുപ്രീംകോടതി

അംബാനി കുടുംബത്തിന് സുരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാറിന് തുടരാമെന്ന് സുപ്രീംകോടതി

spot_img
spot_img

ന്യൂഡല്‍ഹി: അംബാനി കുടുംബത്തിന് സുരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാറിന് തുടരാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.

രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അംബാനി കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതിനെതിരെ ത്രിപുര ഹൈകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയും ഇടക്കാല ഉത്തരവുകളും തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. സുരക്ഷാ സംവിധാനത്തിനുള്ള ചിലവ് നിലവിലുള്ളതുപോലെ അംബാനി കുടുംബം തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

ഒരു സ്വകാര്യ വ്യക്തിക്ക് നല്‍കിയ സുരക്ഷയെ പൊതുതാല്‍പര്യ ഹരജിയിലൂടെ ചോദ്യംചെയ്യാന്‍ ഹരജിക്കാരന് നിയമപരമായ അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ, ഹരജി പരിഗണിച്ച ത്രിപുര ഹൈകോടതി, അംബാനി കുടുംബത്തിനുള്ള സുരക്ഷാ ഭീഷണിയെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ കേന്ദ്രം എതിര്‍ത്തതോടെയാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്. ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

സുരക്ഷ നല്‍കിയതിനെതിരെ കോടതിയില്‍ ഹരജി നല്‍കാനുള്ള നിയമപരമായ അവകാശത്തെ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദ്യംചെയ്തു. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

നിങ്ങള്‍ എന്തിനാണ് മറ്റൊരാള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ കമ്ബനികളുടെ പ്രമോട്ടര്‍മാരാണ് അംബാനി കുടുംബം. ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാന്‍ കാരണങ്ങളൊന്നുമില്ല. ഹരജിക്കാരന് ഈ ഭീഷണിയെക്കുറിച്ച്‌ ഇതിനകം തന്നെ അറിയാം, അതുകൊണ്ടാണ് അംബാനി കുടുംബത്തിന് മതിയായ സുരക്ഷ ഒരുക്കുന്നത്.

കൂടാതെ, ബോംബെ ഹൈക്കോടതിയും നേരത്തെ അംബാനി കുടുംബത്തിന്‍റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ആവശ്യകത അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സുരക്ഷ നല്‍കുന്നത് റദ്ദാക്കണമെന്ന ഹര്‍ജി തള്ളുകയാണ് -കോടതി വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments