Monday, April 28, 2025

HomeBusinessഅവസാനദിനം റിട്ടേണ്‍ സമര്‍പ്പിച്ചത്‌ 44 ലക്ഷത്തോളം പേര്‍

അവസാനദിനം റിട്ടേണ്‍ സമര്‍പ്പിച്ചത്‌ 44 ലക്ഷത്തോളം പേര്‍

spot_img
spot_img

ന്യൂഡല്‍ഹി; ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഞായര്‍മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചത് 44 ലക്ഷത്തോളം പേര്‍.

അവസാന മണിക്കൂറില്‍മാത്രം 5,17,030 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. ജൂലൈവരെ അഞ്ചുകോടിക്ക് മുകളില്‍ ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചെന്ന് ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍നിന്ന് വ്യക്തമാണ്.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ തീയതി നീട്ടി നല്‍കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. തിങ്കള്‍മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് അയ്യായിരം രൂപവരെ പിഴചുമത്തും. വാര്‍ഷിക ആദായം അഞ്ചുലക്ഷം രൂപയുള്ളവര്‍ക്ക് അയ്യായിരം രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 1000 രൂപയുമാണ് പിഴ. ഡിസംബര്‍ 31 വരെയാണ് പിഴയോടെ റിട്ടേണ്‍ സമര്‍പ്പിക്കാവുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments