ഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടി. നിരക്ക് 50 പോയിന്റ് ഉയര്‍ത്തി 5.40 ശതമാനമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.
പണപ്പെരുപ്പം ഉയരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാണ് മൂന്നാം ഘട്ട പലിശ വര്‍ധന.
നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി കഴിഞ്ഞ 2 പണനയ സമിതി (എംപിസി) യോഗങ്ങളിലായി പലിശനിരക്ക് (റീപ്പോ) 0.9% വര്‍ധിപ്പിച്ചിരുന്നു. ഇത്തവണ വര്‍ധനവോടെ മൂന്നുമാസത്തിനിടെ 1.40 ശതമാനമാണ് നിരക്കിലുണ്ടായ വര്‍ധന.