Thursday, April 25, 2024

HomeBusinessആകാശ എയര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല‍ അന്തരിച്ചു

ആകാശ എയര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല‍ അന്തരിച്ചു

spot_img
spot_img

മുംബൈപ്രമുഖ വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല (62)അന്തരിച്ചു. ഓഹരി വിപണിയിലെ അതികായനായ രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.

അടുത്തിടെ ആരംഭിച്ച ആകാശ എയര്‍ലൈന്‍സിന്റെ ഉടമ കൂടിയാണ് അദേഹം.

വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുന്‍ജുന്‍വാല സ്വപ്രയത്‌നം കൊണ്ട് ഉന്നതങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്. കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി 41,000 കോടിക്ക് മേലെയും.

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്ബനികളുടേയും മേധാവിയാണ്. അതിനൊപ്പം നിരവധി കമ്ബനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വെച്ച്‌ ആരോഗ്യനില വഷളായി. പിന്നീട് മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments