Friday, April 19, 2024

HomeBusinessമുകേഷ് അംബാനിക്കും കുടുംബത്തിനും വധ ഭീഷണി; അന്വേഷണം പുരോഗമിക്കുന്നു

മുകേഷ് അംബാനിക്കും കുടുംബത്തിനും വധ ഭീഷണി; അന്വേഷണം പുരോഗമിക്കുന്നു

spot_img
spot_img

മുംബൈ: മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി ഫോണ്‍ കോള്‍ ലഭിച്ച സംഭവത്തില്‍ 56 കാരന്‍ പൊലീസ് പിടിയില്‍. വിഷ്ണു ഭൗമിക് എന്നയാളെയാണ് മുംബൈയിലെ ദഹിസര്‍ സബര്‍ബില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇയാളെ ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി എത്തിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 10.30 മുതലാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ഭീഷണി കോള്‍ എത്തിയത്. എട്ട് കോളുകളാണ് വന്നത്. വിളിച്ച ആള്‍ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. ആശുപത്രിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് കോളുകള്‍ വന്നതെന്ന് പ്രസ്താവനയില്‍ ആശുപത്രി സിഇഒ ഡോ. തരംഗ് ജിയാന്‍ചന്ദാനി പറയുന്നു.

താന്‍ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും ദുരുപയോഗം ചെയ്യുകയാണെന്നും വിളിച്ചയാള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും താന്‍ കാണിച്ചുകൊടുക്കാമെന്നും വിളിച്ചയാള്‍ പറഞ്ഞു.

ഭീഷണി ഫോണ്‍ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതന്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments