Wednesday, October 4, 2023

HomeBusinessപുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ, ലോഗോ പുറത്തിറക്കി

പുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ, ലോഗോ പുറത്തിറക്കി

spot_img
spot_img

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പുതിയ ലോഗോ പുറത്തിറക്കി. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വരാന്‍ പോകുന്നത്.

70 ബില്യണ്‍ ഡോളറിന് 470 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാക്കാനുള്ള വമ്ബന്‍ തീരുമാനത്തിന് പിന്നാലെയാണ് കമ്ബനി റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. കമ്ബനിയുടെ പുതിയ ലോഗോ ദ വിസ്റ്റ പുറത്തിറക്കി. പുതിയ ഇന്ത്യയുടെ സത്ത അടങ്ങുന്നതാണ് ഈ ലോഗോ എന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു.

പരിധിയില്ലാത്ത അവസരങ്ങളെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം ഡിസംബര്‍ മുതലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കുമെന്നും കമ്ബനി അറിയിച്ചു. എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളാണ് ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ ഭാഗമാവുക. അതേസമയം പുതിയ ഡിസൈനില്‍ എയര്‍ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജ മാറ്റങ്ങളോടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ചിഹ്നമാണ് മഹാരാജ. കമ്ബനിയുടെ ഭാവി പദ്ധതികളില്‍ മഹാരാജയെ ഉള്‍പ്പെടുത്തുമെന്നും, ആ ചിഹ്നത്തെ ഒഴിവാക്കിയിട്ടില്ലെന്നും എയര്‍ ഇന്ത്യ സിഇഒ കാംപല്‍ വില്‍സന്‍ പറഞ്ഞു. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments