Sunday, October 2, 2022

HomeBusinessടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

spot_img
spot_img

മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. 54 വയസായിരുന്നു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടമുണ്ടായത്. ഗുജറാത്തില്‍നിന്ന് തന്റെ കാറില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു മിസ്ത്രി. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.

വാഹനത്തില്‍ മിസ്ത്രിയെ കൂടാതെ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൈറസ് മിസ്ത്രിയുടെ അപകട മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പൊലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. അപകട മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

 സൈറസ് മിസ്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരണം ഞെട്ടിച്ചെന്നും വ്യവസായ-വാണിജ്യ ലോകത്തിന് വലിയ നഷ്ടമാണെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സാമ്ബത്തിക ശക്തിയില്‍ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി.

രത്തന്‍ ടാറ്റയ്ക്ക് ശേഷമാണ് ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രിയെത്തുന്നത്. 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.

ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments