Friday, April 19, 2024

HomeBusinessഐഫോണുകള്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്ബനിയാകാന്‍ ടാറ്റ

ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്ബനിയാകാന്‍ ടാറ്റ

spot_img
spot_img

ഐഫോണ്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ഇന്ത്യന്‍ കമ്ബനിയായ ടാറ്റ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിളിന്റെ തായ്‌വാനിലെ വിതരണക്കാരുമായാണ് ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ കമ്ബനിയായ ടാറ്റയുടെ വരുമാനം ഏകദേശം 128 ബില്യണ്‍ ഡോളറാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഐഫോണ്‍ വിതരണം കൂടുതല്‍ സുഗമമാക്കാന്‍ ഇന്ത്യയില്‍ ഇലക്‌ട്രോണിക്സ് നിര്‍മ്മാണ സംയുക്ത സംരംഭം സ്ഥാപിക്കുക എന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടത്തിയത്.

നിലവില്‍, തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്ട്രോണ്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. 2017 മുതലാണ് കര്‍ണാടകയിലെ പ്ലാന്റില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചത്.

തായ്‌വാനുമായി നടത്തിയ പുതിയ ചര്‍ച്ചകള്‍ വിജയിക്കുന്നതോടെ, ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്ബനി എന്ന നേട്ടം ടാറ്റയ്ക്ക് സ്വന്തമാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments