Thursday, March 28, 2024

HomeBusinessഇലോൺ മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് ഓഹരി ഉടമകളുടെ അനുമതി

ഇലോൺ മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് ഓഹരി ഉടമകളുടെ അനുമതി

spot_img
spot_img

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സ്വന്തമാക്കാന്‍ ഇലോണ്‍ മസ്‌ക് നടത്തുന്ന ശ്രമത്തിന് അനുമതി നല്‍കി ഓഹരി ഉടമകള്‍.

ഏറെ അനിശ്ചിതത്വത്തിലേയ്‌ക്ക് പോയ ട്വിറ്റര്‍ ഉടമസ്ഥാവകാശ വിഷയത്തില്‍ ഇലോണ്‍ മസ്‌കിനെ അംഗീകരിച്ച്‌ ബഹുഭൂരിപക്ഷം ഓഹരി ഉടമകളും രംഗത്തെത്തി. 44 ബില്യണ്‍ ഡോളറിനാണ് ട്വിറ്ററിന്റെ ഉടമസ്ഥാവകാശത്തിനായി മസ്‌ക് സന്നദ്ധത പ്രകടിപ്പിച്ചത്.

എന്നാല്‍ ട്വിറ്റര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനിടെ ഇലോണ്‍ മസ്‌ക് വെച്ച മുന്‍ഉപാധികളാണ് കൈമാറ്റം അനിശ്ചിതത്വത്തിലാക്കിയത്. ഇതോടെ കരാര്‍ ലംഘനം നടത്തിയെന്ന പേരില്‍ ട്വിറ്റര്‍ മസ്കിനെതിരെ നല്‍കിയ കേസ് കോടതി ഒക്ടോ ബറില്‍ പരിഗണിക്കാനിരിക്കേയാണ് നിലവിലെ ഓഹരി ഉടമകളുടെ തീരുമാനം മസ്കിന് അനുകൂലമായി വന്നിരിക്കുന്നത്.

ട്വിറ്റര്‍ ഉപയോക്താക്കളിലെ വ്യാജ അക്കൗണ്ടുകളെ ചൊല്ലിയാണ് മസ്‌ക് മുന്‍ ഉപാധി വെച്ചത്. വ്യാജന്മാര്‍ ആരൊക്കെയാണ് എന്നതിന്റെ മുഴുവന്‍ രേഖകളും തനിക്ക് പരിശോധിക്ക ണമെന്ന മസ്‌കിന്റെ ആവശ്യം ട്വിറ്റര്‍ നിഷേധിച്ചതോടെയാണ് കൈമാറ്റം അനിശ്ചിതത്വ ത്തിലായത്.

കരാര്‍ ധാരണകളുടെ ലംഘനമാണ് മസ്‌ക് നടത്തിയതെന്ന് കാണിച്ച്‌ ട്വിറ്റര്‍ കോടതിയെ സമീപിച്ചിരുന്നു. വരുന്ന ഒക്ടോബറിലേയ്‌ക്കാണ് കോടതി കേസ് പരിഗണി ച്ചിരുന്നത്.

മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചതോടെ ഓഹരി കമ്ബോളത്തില്‍ ട്വിറ്ററിന്റെ മൂല്യം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. അതേ സമയം ധാരണ തെറ്റിയതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments