Friday, April 19, 2024

HomeBusinessലോകം സാമ്ബത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെ ന്ന് ലോകബാങ്ക്

ലോകം സാമ്ബത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെ ന്ന് ലോകബാങ്ക്

spot_img
spot_img

വാഷിങ്ടണ്‍: ആഗോള സമ്ബദ്‍വ്യവസ്ഥ അടുത്ത വര്‍ഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്.

പണപ്പെരുപ്പം തടയാന്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രബാങ്കുകളുടെ സമീപനം ലോകത്തെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലോകബാങ്ക് അനുമാനം.

അടുത്തവര്‍ഷത്തോടെ വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് നാല്ശതമാനം ഉയര്‍ത്തുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പം അഞ്ച് ശതമാനത്തില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. തങ്ങളുടെ വരുതിയില്‍ പണപ്പെരുപ്പം നിലനിര്‍ത്താന്‍ ആറ് ശതമാനം വരെ വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തും.

കടുത്ത നിയന്ത്രണങ്ങള്‍ മൂലം ​ആഗോള സമ്ബദ്‍വ്യവസ്ഥയുടെ ജി.ഡി.പി വളര്‍ച്ച നിരക്കില്‍ 0.5 ശതമാനത്തിന്റെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിശീര്‍ഷ വരുമാനത്തില്‍ 0.4 ശതമാനത്തിന്റെ ഇടിവുമുണ്ടാവും. ഈ സാഹര്യത്തിലേക്ക് ലോക സമ്ബദ്‍വ്യവസ്ഥ കടക്കുന്നതോടെ ആഗോള സാമ്ബത്തിക മാന്ദ്യം ലോകത്തുണ്ടായെന്ന് സാ​ങ്കേതികമായി പറയാമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.

ഉപഭോഗം കുറക്കുന്നതിന് പകരം ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ലോകരാജ്യങ്ങള്‍ ചെയ്യേണ്ടതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments