Saturday, September 24, 2022

HomeBusinessരൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കില്‍; ഡോളറിനെതിരെ 80 കടന്നു

രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കില്‍; ഡോളറിനെതിരെ 80 കടന്നു

spot_img
spot_img

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഡോളറിനെതിരെ 80.28 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്.

ഏകദേശം 31 പൈസയുടെ നഷ്ടമാണ് നേരിട്ടത്.

ഇന്നലെ 79.97 എന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം അവസാനിച്ചത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചത് രൂപയെ സ്വാധീനിക്കുകയായിരുന്നു.

മാസങ്ങള്‍ക്കകം രൂപയുടെ മൂല്യം 82 രൂപയിലേക്ക് താഴാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments