ദുബായ്: ദുബായിയില്‍ വീണ്ടും പുതിയ ആഡംബര വില്ല സ്വന്തമാക്കി ശതകോടീശ്വരനായ മുകേഷ് അംബാനി. ദുബായിലെ പാം ജുമെയ്റയിലാണ് വില്ല വാങ്ങിയത്.
160 മില്യണ്‍ ഡോളര്‍ ( 1349.60 കോടി രൂപ) ആണ് വില്ലയുടെ വിലയെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാര്‍ബക്‌സ്, എച്ച് ആന്‍ഡ് എം, വിക്ടോറിയ സീക്രട്ട് എന്നിങ്ങനെ വന്‍കിട കമ്ബനികളില്‍ നിക്ഷേപമുള്ള കുവൈത്ത് വ്യവസായി മുഹമ്മദ് അല്‍ഷായുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വില്ല.
എന്നാല്‍ വില്ല വാങ്ങിയതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും റിലയന്‍സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വില്ല വാങ്ങിയതായുള്ള വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നുവെങ്കിലും മറ്റൊരു കോടീശ്വരനാണ് ഇത് സ്വന്തമാക്കിയത് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപാണ് ദുബായിലെ പാം ജുമെയ്‌റ. 161 മില്യണ്‍ ഡോളറിനാണ് വില്ല വിറ്റതെന്ന് ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉടമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
പുതിയ വില്ലയില്‍ എട്ട് മുറികളും 10 ബാത്ത്റൂമുകളുമാണ് ഉള്ളത്. ജിം, തിയറ്റര്‍, ജാകുസി കൂടാതെ ഭൂഗര്‍ഭ അറയില്‍ 15 കാര്‍ പാര്‍ക്കിംഗ് ഏരിയകള്‍ എന്നിങ്ങനെ അത്യാഡംബര സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.