Thursday, March 28, 2024

HomeBusinessബൈജൂസ് ആപ്പ് 12000 ജീവനക്കാരെകൂടി പിരിച്ചുവിടും

ബൈജൂസ് ആപ്പ് 12000 ജീവനക്കാരെകൂടി പിരിച്ചുവിടും

spot_img
spot_img

രാജ്യത്തിന്റെ അഭിമാനമായി വളര്‍ന്നുവന്ന എഡ്യുടെക് ഭീമൻ ബൈജുസ് ആപ്പ് നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ നാലിലൊരു വിഭാഗം ജീവനക്കാരെയും പിരിച്ചുവിടാനൊരുങ്ങുകയാണ്. പന്ത്രണ്ടായിരം ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നതെന്ന് ടെക്നോളജി-ബിസിനസ് വെബ്സൈറ്റായ ദ മോണിങ് കോണ്‍ടക്സ്റ്റ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ സാമ്പത്തിക വര്‍ഷാവസാനമായ 2023 മാര്‍ച്ചോടെ 2500 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കമ്പനി ലാഭത്തിലാക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകളെക്കാള്‍ കൂടുതലുള്ള പിരിച്ചുവിടല്‍ ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments