Friday, March 29, 2024

HomeBusinessഇഷ അംബാനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു

ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു

spot_img
spot_img

മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഒരു മകനും ഒരു മകളും ജനിച്ചതായി അംബാനി കുടുംബം അറിയിച്ചു.

ആദിയ, കൃഷ്ണ എന്നീ പേരുകളാണ് കുട്ടികള്‍ക്ക് ഇട്ടിരിക്കുന്നത്.

“2022 നവംബര്‍ 19ന് സര്‍വ്വശക്തന്‍ ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും ഇരട്ടക്കുട്ടികളെ സമ്മാനിച്ച വാര്‍ത്ത പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇഷയും മകള്‍ ആദിയയും മകന്‍ കൃഷ്ണയും സുഖമായിരിക്കുന്നു” മുകേഷ് അംബാനിയുടെ പേരില്‍ റിലയന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു,” പ്രസ്താവനയില്‍ പറയുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments