ന്യൂഡല്‍ഹി: ചില്ലറ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ രൂപ പുറത്തിറക്കി. രാജ്യത്തെ നാല് നഗരങ്ങളിലാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഉള്ളിലാണ് ആദ്യ ഘട്ടത്തില്‍ ഇടപാടുകള്‍ നടക്കുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ഇറക്കിയത്. ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലാണ് രൂപ.
നിലവില്‍ ആര്‍ബിഐ പുറത്തിറക്കുന്ന നോട്ടുകള്‍, നാണയങ്ങള്‍ എന്നിവയുടെ അതേ മൂല്യമാണ് ഡിജിറ്റല്‍ രൂപക്കും. ഇത് വഴി ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവര്‍ക്കാണ് വിതരണ ചുമതല. ഈ ബാങ്കുകള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ പുറത്ത് ഇറക്കി. ഇത് വഴി ഡിജിറ്റല്‍ രൂപ മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ ഉപകരണങ്ങളിലോ സൂക്ഷിക്കാം.
വ്യക്തികള്‍ തമ്മില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ഡിജിറ്റല്‍ രൂപ ആദ്യ ഘട്ടത്തില്‍ എല്ലാവര്ക്കും ഉപയോഗിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും ഉപഭോക്താക്കളുമാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ രൂപ പൂര്‍ണ്ണമായും നടപ്പാക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ കണ്ടെത്താനാണ് നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്ക് മാത്രം നല്‍കുന്നത്.