Monday, October 7, 2024

HomeBusinessലോകത്തിലെ ഏറ്റവും സമ്ബന്നന്‍ എന്ന സ്ഥാനം മസ്കിന് നഷ്ടമായി

ലോകത്തിലെ ഏറ്റവും സമ്ബന്നന്‍ എന്ന സ്ഥാനം മസ്കിന് നഷ്ടമായി

spot_img
spot_img

ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നന്‍ എന്ന സ്ഥാനം ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്കിന് നഷ്ടമായി. ലൂയി വിറ്റണ്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്.

ഫോര്‍ബ്‌സിന്റെയും ബ്ലൂംബെര്‍ഗിന്റെയും പട്ടിക പ്രകാരം, ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്‌റ്റംബര്‍ മുതല്‍ ലോക സമ്ബന്നന്‍ എന്ന പദവി മസ്കിനു സ്വന്തമായിരുന്നു.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രകാരം, ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യണ്‍ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം അര്‍നോള്‍ട്ടിന്റെ ആസ്തി 171 ബില്യണ്‍ ഡോളറായി. അതായത് 14.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ വ്യവസായി ഗൗതം അദാനി 125 ബില്യണ്‍ ഡോളര്‍ അഥവാ 10.32 ലക്ഷം കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്.

ചൊവ്വാഴ്ച ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്‌കിന്റെ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments