Tuesday, January 21, 2025

HomeBusinessവിസികി ന്യൂസ് സ്‌കോര്‍ റാങ്കിങ്ങില്‍ ഒന്നാമതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

വിസികി ന്യൂസ് സ്‌കോര്‍ റാങ്കിങ്ങില്‍ ഒന്നാമതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

spot_img
spot_img

ന്യൂഡല്‍ഹി: 2024ലെ വിസികി ന്യൂസ് സ്‌കോര്‍ റാങ്കി(Wizikey News Score Ranking)ങ്ങില്‍ ഒന്നാമതെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. നിലവില്‍ വരുമാനത്തിന്റെയും ലാഭത്തിന്റെയും വിപണി മൂല്യത്തിന്റെയും സോഷ്യല്‍ ഇംപാക്റ്റിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റ് എന്ന നിലയിലാണ് എഐ അധിഷ്ഠിത മീഡിയ ഇന്റലിജന്‍സ് സ്ഥാപനമായ വിസികിയുടെ റാങ്കിങ്ങില്‍ റിലയന്‍സ് ഒന്നാമതെത്തിയത്. രാജ്യത്തെ മുന്‍നിര എഫ്എംസിജി, ബാങ്കിങ് ആന്‍ഡ് ഫൈനാന്‍സ് കമ്പനികളേക്കാളുമെല്ലാം ഏറെ ഉയര്‍ന്ന വിസിബിലിറ്റിയാണ് മാധ്യമങ്ങളില്‍ റിലയന്‍സിന് ലഭിച്ചത്.

2024ലെ ന്യൂസ് സ്‌കോറില്‍ 100-ല്‍ 97.43 സ്‌കോര്‍ നേടാന്‍ റിലയന്‍സിന് സാധിച്ചു. 2023ല്‍ ഇത് 96.46ഉം, 2022ല്‍ 92.56ഉം, 2021ല്‍ 84.9ഉം ആയിരുന്നു. ഓരോ വര്‍ഷം കൂടുംതോറും ന്യൂസ് സ്‌കോറില്‍ സ്ഥിരതയോടെയുള്ള വളര്‍ച്ച നേടാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനായി. ന്യൂസ് വോള്യം, ഹെഡ്‌ലൈന്‍ പ്രസന്‍സ്, മാധ്യമങ്ങളുടെ റീച്ച്, റീഡര്‍ഷിപ്പ് എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിസികി ന്യൂസ് സ്‌കോര്‍ പുറത്തുവിടുന്നത്. റാങ്കിങ് തുടങ്ങിയത് മുതല്‍ പട്ടികയുടെ മുന്‍നിരയില്‍ സ്ഥിരതയോടെ സ്ഥാനം പിടിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനായി. അഞ്ച് വര്‍ഷം മുമ്പാണ് ആദ്യമായി ന്യൂസ് സ്‌കോര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.

97.43 ന്യൂസ് സ്‌കോറുമായി റിലയന്‍സ് റാങ്കിങ് മറ്റ് കമ്പനികളേക്കാള്‍ ഏറെ മുകളിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (89.13), എച്ച്ഡിഎഫ്സി ബാങ്ക് (86.24), വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (84.63), ഐസിഐസിഐ ബാങ്ക് (84.33), സോമാറ്റോ (82.94) എന്നീ കമ്പനികളാണ് വിസിക്കി റാങ്കിങ്ങില്‍ റിലയന്‍സിന് പിന്നിലുള്ള ഇന്ത്യന്‍ കമ്പനികള്‍. ന്യൂസ് വോളിയം (ഒരു ബ്രാന്‍ഡിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ അളവ്), ഹെഡ്‌ലൈന്‍ പ്രസന്‍സ് (തലക്കെട്ടുകളില്‍ ഒരു ബ്രാന്‍ഡിന്റെ പേര് എത്ര തവണ പ്രത്യക്ഷപ്പെടുന്നു), പ്രസിദ്ധീകരണ വ്യാപ്തി ( ബ്രാന്‍ഡിനെ കവര്‍ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ വ്യാപനം),

വായനക്കാരുടെ എണ്ണം (ഒരു ബ്രാന്‍ഡിനെ കവര്‍ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ വായനക്കാരുടെ എണ്ണം) എന്നിവയെല്ലാമാണ് വിസികി പ്രാഥമികമായി അളക്കുന്നത്. സ്‌കോര്‍ 0 മുതല്‍ 100 വരെയാണ്. 4,00,000-ലധികം പ്രസിദ്ധീകരണങ്ങള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ്, മീഡിയ ഇന്റലിജന്‍സ് എന്നിവ ഉപയോഗപ്പെടുത്തിയാണ് വിസിക്കി ന്യൂസ് സ്‌കോര്‍ കണക്കാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments