Friday, March 29, 2024

HomeCanadaകാനഡയിൽ തടാകം കണ്മുന്നിൽ തണുത്തുറയുന്ന വീഡിയോ വൈറൽ

കാനഡയിൽ തടാകം കണ്മുന്നിൽ തണുത്തുറയുന്ന വീഡിയോ വൈറൽ

spot_img
spot_img

ബ്രിട്ടീഷ് കൊളമ്പിയ; വെള്ളം നിറഞ്ഞ് ശാന്തമായൊഴുകുന്ന അരുവി കണ്മുന്നിൽ തണുത്തുറഞ്ഞ് അപ്രത്യക്ഷമാകുന്ന വീഡിയോ വൈറൽ. ബ്രിട്ടീഷ് കൊളമ്പിയയിൽ നിന്നാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത് . ഷാനന്‍ ഫാള്‍ തടാകത്തില്‍ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് . ‘അരുവി നിങ്ങളുടെ കണ്മുന്നിൽ ഇല്ലാതാകുന്നു’ , വീഡിയോയ്ക്ക് ഒപ്പമുള്ള കാപ്‌ഷൻ പറയുന്നു.

https://twitter.com/i/status/1476051656160673792

നോക്കി നിൽക്കുന്നതിനിടെ തടാകത്തിലെ ജലം മഞ്ഞുപാളികളായി മാറുന്നതാണ് ദൃശ്യങ്ങളില്‍. ബ്രാഡ് ആറ്റ്ച്ചിസണ്‍ എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേര്‍ വിഡിയോ കണ്ടു.

അപൂർവമായി കണ്ടുവരുന്ന ഫ്രാസില്‍ ഐസ് (Frazil Ice) എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. അതിശൈത്യത്തെ തുടര്‍ന്നാണ് ഇതുണ്ടാകുന്നത്. നാഷണൽ സ്‌നോ ആൻഡ് ഐസ് ഡാറ്റാ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഫ്രാസിൽ ഐസ് എന്നത് സൂചി പോലുള്ള ഐസ് ക്രിസ്റ്റലുകൾ കൊണ്ട് നിർമ്മിച്ചതാണ്, ഇത് ഉപരിതലത്തിൽ നേർത്ത ഐസ് ഷീറ്റുകൾ തീർക്കുന്നു. ഈ പരലുകൾ ശുദ്ധജലത്താൽ സമ്പന്നമാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments