Friday, April 19, 2024

HomeCanadaസ്‌നേഹമില്ലാത്ത വിവാഹം നിയമപരമായ ബാധ്യതമാത്രമാണ്; വിവാഹമോചനം അനുവദിച്ച് ഡെല്‍ഹി ഹൈകോടതി

സ്‌നേഹമില്ലാത്ത വിവാഹം നിയമപരമായ ബാധ്യതമാത്രമാണ്; വിവാഹമോചനം അനുവദിച്ച് ഡെല്‍ഹി ഹൈകോടതി

spot_img
spot_img

ന്യൂഡല്‍ഹി: സ്‌നേഹമില്ലാത്ത വിവാഹബന്ധം നിയമപരമായ ബാധ്യതമാത്രമാണെന്നും ഇത് വലിയ ക്രൂരതയാണെന്നും ഡെല്‍ഹി ഹൈകോടതി.ദമ്ബതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവ് ഭാര്യയെ തന്റെ ‘വിദേശ ഭാര്യ’ ആയി കണക്കാക്കുന്നു, അവളെ ഒരു താല്‍ക്കാലിക പങ്കാളിയായി ഉപയോഗിച്ചു. നിയമം ഇവരെ ഭാര്യാഭര്‍ത്താക്കന്മായി ബന്ധിപ്പിച്ച്‌ നിര്‍ത്തിയാല്‍ ഇരുവര്‍ക്കും സന്തോഷമായ ജീവിതം നയിക്കാനാകില്ല- കോടതി അഭിപ്രായപ്പെട്ടു.

കുടുംബ കോടതി വിവാഹമോചനം അനുവദിച്ചിരുന്നില്ല. അത് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിപിന്‍ സംഘി, ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, വിവാഹമോചനം അനുവദിച്ചത്. ഇതിലൂടെ രണ്ട് പേര്‍ക്കും പുതിയ ജീവിതം ആരംഭിക്കാന്‍ കഴിയുമെന്നും കോടതി പ്രസ്താവിച്ചു.

അപകടകരമായ യാത്ര ആരംഭിക്കുന്ന രണ്ട് ആത്മാക്കളെ ഒന്നിപ്പിക്കുക എന്നതാണ് വിവാഹത്തിന്റെ ലക്ഷ്യം. അവര്‍ അവരുടെ അനുഭവങ്ങള്‍, സന്തോഷങ്ങള്‍, വികാരങ്ങള്‍, വിജയങ്ങള്‍, പ്രശ്‌നങ്ങള്‍ എന്നിവ പങ്കിടുന്നു. വൈകാരികവും മാനസികവും ശാരീരികവുമായ ഭാവങ്ങളില്‍ ഇരുവരും ഒന്നാകുന്നു. എന്നാല്‍ വിവാഹശേഷം കുറച്ചുകാലത്തേക്കെങ്കിലും കക്ഷികള്‍ ഒരുമിച്ച്‌ താമസിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.


ഭാര്യ വിദ്യാഭ്യാസമുള്ള, ബഹുരാഷ്ട്ര കോര്‍പറേഷനില്‍ ജോലി ചെയ്യുന്നയാളാണ്. വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷത്തിലേറെയായി. ഭര്‍ത്താവ് കാനഡയിലായിരുന്നപ്പോള്‍ ദമ്ബതികള്‍ കുറച്ച്‌ ദിവസം ഒരുമിച്ച്‌ താമസിച്ചു. ദാമ്ബത്യത്തിന് വലിയപ്രാധാന്യം നല്‍കുന്നില്ലെന്നാണ് ഭര്‍ത്താവിന്റെ പെരുമാറ്റം തെളിയിക്കുന്നത് – കോടതി പറഞ്ഞു.

ഭാര്യാ പിതാവിനെക്കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്നതും ഹീനവുമായ അവകാശവാദങ്ങളാണ് ഭര്‍ത്താവ് ഉന്നയിച്ചത്. ആത്മാഭിമാനമുള്ള ഏതൊരു മകള്‍ക്കും തന്റെ പിതാവിനെക്കുറിച്ച്‌ മോശമായി പറഞ്ഞ ഒരാളോടൊപ്പം ജീവിക്കുക അസാധ്യമാണെന്നും കോടതി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments