Monday, January 24, 2022
spot_img
HomeCanadaകേരള പ്രവാസി കോണ്‍ഗ്രസ് കാനഡ ചാപ്റ്ററിന് അംഗീകാരം

കേരള പ്രവാസി കോണ്‍ഗ്രസ് കാനഡ ചാപ്റ്ററിന് അംഗീകാരം

ടൊറന്റോ: വിദേശരാജ്യങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കാനഡയിലെ കേരള ചാപ്റ്ററിന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാരം.

ചാപ്റ്റര്‍ പ്രസിഡന്റായി റിനില്‍ മാക്കോരം വീട്ടിലിനെയും ജനറല്‍ സെക്രട്ടറിമാരായി ബേബി ലൂക്കോസ്, സിറില്‍ മുളവരിക്കല്‍ എന്നിവരെയും നിയമിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സാം പിത്രോദയുടെ അറിയിപ്പ് ചാപ്റ്ററിന് ലഭിച്ചു.

മറ്റു ഭാരവാഹികള്‍: സോണി എം. നിധിരി, ജുബിന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റുമാര്‍), ജോജു അഗസ്റ്റിന്‍, ബേസില്‍ പോള്‍, സിജു മാത്യു (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് പോള്‍ (ട്രഷറര്‍), ഫെക്‌സി സേവ്യര്‍ (വനിത കോ-ഓര്‍ഡിനേറ്റര്‍ ), ലെസ്ലിന്‍ ജോസ് (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍). ഷെറിന്‍ ജേക്കബ് (ഒന്റാരിയോ) നിധിഷ് മഞ്ഞുമേക്കുടി (ആല്‍ബര്‍ട്ട), തോമസ് അങ്കമാലി (വന്‍കൂവര്‍), അനീഷ് കുരിയന്‍ (കെബെക്ക്) എന്നിവര്‍ക്കാണ് വിവിധ പ്രവിശ്യകളുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഫെബിന്‍ ടോം, നോബി ജോസഫ്, ടിറ്റോ ദേവസ്യ, ബിജു സ്‌കറിയ, ജോണ്‍സണ്‍ വര്‍ഗിസ് എന്നിവര്‍ നിര്‍വാഹകസമിതി അംഗങ്ങളായിരിക്കുമെന്നും പ്രസിഡന്റ് റിനില്‍ മാക്കോരം വീട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിന്‍ജോ

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments