Monday, January 30, 2023

HomeCanadaവിദേശികള്‍ വീടുവാങ്ങുന്നത് നിരോധിച്ച് കാനഡ

വിദേശികള്‍ വീടുവാങ്ങുന്നത് നിരോധിച്ച് കാനഡ

spot_img
spot_img

ഒട്ടാവ: കാനഡയില്‍ വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം. ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന വിലക്ക് രണ്ടു വര്‍ഷത്തേക്കാണ് .

കൂടുതല്‍ പ്രദേശവാസികള്‍ക്ക് ന്യായമായ തുകക്ക് താമസ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, അഭയാര്‍ഥികള്‍, പൗരന്‍മാരല്ലാത്ത സ്ഥിരതാമസക്കാര്‍ എന്നിവര്‍ക്ക് രാജ്യത്ത് വീടുകള്‍ വാങ്ങാം.

നഗരത്തിലെ വീടുകള്‍ക്ക് മാത്രമാണ് നിരോധനമെന്നും സമ്മര്‍ കോട്ടേജുകള്‍ പോലെ വിനോദങ്ങള്‍ക്ക് വേണ്ടിയുള്ളവയ്ക്കല്ലെന്നും ഡിസംബര്‍ അവസാനം ഒട്ടാവ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചതോടെ രാജ്യത്ത് വില കുതിച്ചുയര്‍ന്നു. അതിനാല്‍ വീടുകള്‍ വാങ്ങാന്‍ പല കാനഡക്കാര്‍ക്കും സാധിക്കാതായിരുന്നു.

രണ്ട് വര്‍ഷത്തേക്ക് താത്കാലികമായി വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജസ്റ്റിന്‍ ട്രൂഡോ മുന്നോട്ടുവെച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments