ഒട്ടാവ: കാനഡക്ക് മുകളിലെത്തിയ അജ്ഞാത വസ്തു വെടിവെച്ചിട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യു.എസുമായി നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് അജ്ഞാത വസ്തുവിനെ വീഴ്ത്തിയത്.
ഒരാഴ്ചക്ക് മുമ്ബ് ചൈനീസ് ചാരബലൂണ്‍ യു.എസില്‍ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് അമേരിക്ക ഇത് വെടിവെച്ചിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമാനസംഭവം കാനഡയിലും.
അജ്ഞാതവസ്തു വെടിവെച്ചിടാന്‍ താന്‍ ഉത്തരവിട്ടുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. യു.എസിന്റെ എഫ് 22 എയര്‍ക്രാഫ്റ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും ട്രൂഡോ വ്യക്തമാക്കി.