കാനഡ: കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം എട്ട്പേര്‍ മരിച്ച നിലയില്‍. കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
കാനഡ-യുഎസ് അതിര്‍ത്തിക്ക് സമീപമുള്ള ചതുപ്പില്‍ മറിഞ്ഞ നിലയില്‍ കാണെപ്പട്ട ബോട്ടിന് സമീപമാണ് റൊമാനിയന്‍, ഇന്ത്യന്‍ കുടുംബങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബോട്ടില്‍ നിന്നും റൊമാനിയന്‍ കുടുംബത്തിലെ കുഞ്ഞിന്റെ പാസ്പോര്‍ട്ട് കിട്ടിയെന്നും കുഞ്ഞിനായി തെരച്ചില്‍ നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയത്. മരണപ്പെട്ടവരില്‍ ആറ് പേര്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി ലീ-ആന്‍ ഒബ്രിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ ഒരാള്‍ റൊമാനിയന്‍ വംശജരും മറ്റൊരാള്‍ ഇന്ത്യന്‍ പൗരനുമാണെന്നാണ് പ്രാഥമിക വിവരം. എല്ലാവരും കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണെന്ന് പൊലീസ് വ്യക്തിമാക്കി.