Wednesday, April 23, 2025

HomeCanadaകാനഡയിൽ പൗരത്വ ഫീസ് വർധന പ്രാബല്യത്തിൽ

കാനഡയിൽ പൗരത്വ ഫീസ് വർധന പ്രാബല്യത്തിൽ

spot_img
spot_img

ഓട്ടവ: കാനഡയിലെ സ്ഥിരതാമസക്കാര്‍ക്കുള്ള പൗരത്വ ഫീസ് വര്‍ധിപ്പിച്ചു. മാര്‍ച്ച് 31 മുതലാണ് ഫീസ് വര്‍ധന നിലവില്‍ വന്നത്. മാര്‍ച്ച് 31-നോ അതിന് ശേഷമോ കനഡയില്‍ പൗരത്വത്തിനായി അപേക്ഷിച്ച അല്ലെങ്കില്‍ അപേക്ഷിക്കുന്ന സ്ഥിര താമസക്കാര്‍ ഇനിമുതല്‍ 119.75 ഡോളര്‍ ഫീസ് അടയ്ക്കണം. ഇതിന് മുമ്പ് 100 ഡോളറായിരുന്നു ഫീസ്. മാര്‍ച്ച് 31-ന് അര്‍ദ്ധരാത്രിക്ക് മുമ്പ് കനേഡിയന്‍ പൗരത്വ അപേക്ഷ ഓണ്‍ലൈനായി നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്തവര്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.

കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന്, 18 വയസും അതില്‍ കൂടുതലുമുള്ള സ്ഥിര താമസക്കാര്‍, 530 ഡോളര്‍ പ്രോസസ്സിങ് ഫീസ്, 119.75 ഡോളര്‍ റൈറ്റ് ഓഫ് സിറ്റിസണ്‍ഷിപ്പ് ഫീസ് എന്നിങ്ങനെ രണ്ട് ഫീസ് അടയ്ക്കണം. കനേഡിയന്‍ പൗരന് ജനിച്ച പൗരത്വമില്ലാത്ത മുതിര്‍ന്നവരും വര്‍ധിച്ച പൗരത്വ ഫീസ് നല്‍കണം. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ 100 ഡോളര്‍ പ്രോസസ്സിങ് ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും. കനേഡിയന്‍ പൗരത്വ അപേക്ഷകള്‍ക്കുള്ള നിലവിലെ പ്രോസസ്സിങ് സമയം ഏകദേശം എട്ട് മാസമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments