ഒട്ടാവ: കനേഡിയന്‍ പാര്‍ലമെന്റില്‍ കന്നടയില്‍ സംസാരിച്ച് പാര്‍ലമെന്റ് അംഗം. ഇന്ത്യന്‍ വംശജനായ എംപി ചന്ദ്ര ആര്യയാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ കന്നടയില്‍ സംസാരിച്ചത്.
ഇന്റര്‍നെറ്റില്‍ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ് വൈറലായ വീഡിയോ. കന്നഡ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ സി.എന്‍ അശ്വത് നാരായണനും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ വേരുകളുള്ള ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗമാണ് ചന്ദ്ര ആര്യ. കനേഡിയന്‍ പാര്‍ലമെന്റില്‍ താന്‍ മാതൃഭാഷയില്‍ സംസാരിച്ച കാര്യം അദ്ദേഹം അഭിമാനത്തോടെ പങ്കുവെച്ചിട്ടുണ്ട്. ലോകത്തില്‍ 10 മില്യണ്‍ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് കന്നഡ. ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു.
ലോകത്ത് എവിടെപ്പോയാലും, എങ്ങനെയായിരുന്നാലും ആത്യന്തികമായി നിങ്ങള്‍ ഒരു കന്നഡിഗനായിരിക്കുമെന്നും കര്‍ണാടക സ്വദേശികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.