Tuesday, May 30, 2023

HomeCanadaകാനഡയില്‍ കാട്ടുതീ പടരുന്നു: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാനഡയില്‍ കാട്ടുതീ പടരുന്നു: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

spot_img
spot_img

ടൊറന്റോ: കാട്ടുതീ പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയതോടെ കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ആൽബെർട്ടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവനും സുരക്ഷയും ആരോഗ്യവും കരുതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് പ്രവിശ്യയുടെ പ്രധാനമന്ത്രി ഡാനിയേൽ സ്മിത്ത് ശനിയാഴ്ച അറിയിച്ചു.

കാട്ടുതീബാധിത മേഖലകളിൽനിന്ന് 25,000-ത്തിലധികം ആളുകളെ നിർബന്ധിതമായി ഒഴിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. ഏതുനിമിഷവും വീടൊഴിയാൻ സജ്ജരായിരിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

പടിഞ്ഞാറൻമേഖലയിൽ കാറ്റ് ശക്തമായത് തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായി. ഇതുവരെ 110 ഇടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. ഇതിൽ മൂന്നിലൊന്നു പ്രദേശത്തും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 1.22 ലക്ഷം ഹെക്ടർ വനമേഖലയാണ് ആൽബെർട്ടയിൽ ഇതുവരെ കത്തിനശിച്ചത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments