കാനഡയിലെ മലയാളി തലസ്ഥാനം ആയ ബ്രാംപ്ടനില്‍ കേരള ഹൌസ് എന്ന ആശയവുമായി ബ്രാംപ്ടൺ മലയാളീ സമാജം ഒരു മലയാളീ സെന്‍റര്‍ ആരംഭിച്ചു. 2250 bovaird ഡ്രൈവ് ബ്രാംപ്ടണിൽ ആണ് മെയ് മാസം 13 ആം തീയതി കേരള ഹൌസ് പ്രവർത്തനം ആരംഭിച്ചകുട്ടികൾ അടക്കം വളരെ ഏറെ മലയാളി കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങു മലയാളി സമൂഹത്തിനു വലിയ ആവേശം നൽകി. കേരള ഹൌസ് എന്ന ആശയം സാക്ഷത്കരിക്കാൻ മുന്നിട്ടിറങ്ങി വിജയിപ്പിച്ച സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനത്തെയും സമാജം ഭാരവാഹികളെയും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ളവരും സമാജം പ്രവര്‍ത്തകരും അഭിനന്ദനം അറിയിച്ചു .തുടക്കത്തിൽ എല്ലാ വാരാന്ത്യത്തിലും കേരള ഹൌസ് പ്രവര്‍ത്തിപ്പിക്കാനാണ് സമാജം ഉദ്ദേശിക്കുന്നത്.
കുട്ടികൾ അടക്കം വളരെ ഏറെ മലയാളി കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങു മലയാളി സമൂഹത്തിനു വലിയ ആവേശം നൽകി. കേരള ഹൌസ് എന്ന ആശയം സാക്ഷത്കരിക്കാൻ മുന്നിട്ടിറങ്ങി വിജയിപ്പിച്ച സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനത്തെയും സമാജം ഭാരവാഹികളെയും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ളവരും സമാജം പ്രവര്‍ത്തകരും അഭിനന്ദനം അറിയിച്ചു .തുടക്കത്തിൽ എല്ലാ വാരാന്ത്യത്തിലും കേരള ഹൌസ് പ്രവര്‍ത്തിപ്പിക്കാനാണ് സമാജം ഉദ്ദേശിക്കുന്നത് .

സമാജം ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാര്‍ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി, ഫൊക്കാന മുന്‍ പ്രസിഡന്റ് ജോൺ പി ജോൺ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു . കേരളഹൌസിന്‍റെ , പ്രവര്‍ത്തനരീതി , ദൗത്യം എന്നിവ സമാജം പ്രസിഡെന്‍റ്സ കുര്യന്‍ പ്രക്കാനം വിശദീകരിച്ചു. മലയാളീ സംസ്‍കാരം അടുത്ത തലമുറയിലേക്ക് പകരാൻ ഈ കൂടായ്മയ്ക്ക് സാധിക്കട്ടെ എന്നും അതിനായി കഴിവിന്റെ പരമാവധി ഉപയോഗിക്കും എന്ന് അദ്ദേഹം അറിയിച്ചു .സമാജം ജനറൽ സെക്രട്ടറി ബിനു ജോഷ്വാ സ്വാഗത പ്രസംഗം നടത്തി .
പദ്മശ്രീ എം എ യൂസഫലി നിര്‍വഹിച്ച വള്ളം കളിയുടെ പബ്ലിസിറ്റി ഉത്ഘാടന കര്‍മ്മത്തിന്റെ വീഡിയോ സ്വിച്ച് ഓൺ കർമ്മം കരിയന്നൂർ ദിവാകരൻ നമ്പൂതിരി നിര്‍വഹിച്ചു.

മാതൃദിനവും , നഴ്സസ് ഡേയും പ്രമാണിച്ചു ചടങ്ങിൽ സന്നിഹിതരായിരുന്ന എല്ലാ അമ്മമാരെയും , സ്തുത്യർഹ സേവനത്തിനു നഴ്സുമാരെയും സമാജം പ്രത്യേകം ആദരിച്ചു .സമാജം ജനറൽ സെക്രട്ടറി ലത മേനോന്‍ നന്ദി അറിയിച്ചു .യോഗേഷ് ഗോപകുമാര്‍ ജിതിന്‍ പുത്തന്‍വീട്ടില്‍, ,അരുണ്‍ ശിവരാമന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു ,
കേരളാ ഹൌസിന്‍റെ പ്രവര്‍ത്തനങ്ങലൂടെ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .
Yogesh Gopakumar -647-719-2083
Arun sivaraman 437 238 3438
Jithin Puthenveetil -437-217-5627
Shibu Koodal-647-769-8035
Shibu cherian -647-625-0989
Vibi abraham 438 355 9972