Saturday, March 2, 2024

HomeCanadaകേരള കോണ്‍ഗ്രസ് (എം) എംല്‍എമാര്‍ക്ക് കാനഡയില്‍ സ്വീകരണം നല്‍കി

കേരള കോണ്‍ഗ്രസ് (എം) എംല്‍എമാര്‍ക്ക് കാനഡയില്‍ സ്വീകരണം നല്‍കി

spot_img
spot_img

ഷിബു കിഴക്കേകുറ്റ്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ എംല്‍എമാര്‍ക്ക് കാനഡയില്‍ സ്വീകരണം നല്‍കി. കാനഡ പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വീകരണ സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ ജോസ് കെ മാണി ഉല്‍ഘാടനം ചെയ്തു. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനാണ്, എതിര്‍ വികാരമുണ്ടായെങ്കിലും പാലായില്‍ തന്നെ മത്സരിച്ചതെന്നു ചടങ്ങില്‍ സംസാരിച്ച ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പിന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നില്ല. ഉടന്‍ തന്നെ മെമ്പര്‍ഷിപ്പു ഡ്രൈവ് തുടങ്ങുമെന്നും കേഡര്‍ സ്വഭാവം ഉള്ള പാര്‍ട്ടി ആയി ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തുപാര്‍ട്ടിക്ക് വേണ്ടി ബലിയാടാവുകയായിരുന്നു ജോസ് കെ മാണി എന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ തോമസ് ചാഴികാടന്‍ എംപി പറഞ്ഞു. ജോസ് കെ മാണി എടുത്ത തീരുമാനങ്ങള്‍ ശെരിയായിരുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ തെളിഞ്ഞിരിക്കുകയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പാര്‍ട്ടി ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും, കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള നടപടികളുമായി മുന്നോട്ട് പോകും. മൈക്രോ ഇറിഗേഷന്‍ ഇതിന്റെ ആദ്യ പടിയാണ്. ജലസേചനം,കാര്‍ഷികം,വൈദ്യുതി വകുപ്പുകളെ ബദ്ധപ്പെടുത്തിയുള്ള വലിയൊരു പദ്ധതി ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹേം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കുകള്‍ കൃത്യമായി തിരിച്ചറിയാന്‍ ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിച്ചു എന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോക്ടര്‍ എന്‍.ജയരാജ് പറഞ്ഞു. പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകളും കാരണമായി എന്നുള്ളത് നമുക്കു ഏവര്‍ക്കും അഭിമാനിക്കാവുന്നതാണ എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

പാര്‍ട്ടി ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം ല്‍ എ ആശംസകള്‍ നേര്‍ന്നു. പാര്‍ട്ടിയുടെ പുതിയ എംല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ സൂമിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയ്യില്‍ ചേര്‍ന്ന യോഗത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. അമല്‍ വിന്‍സെന്റ് സ്വാഗതവും, ബിനീഷ് ജോര്‍ജ് കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി സിനു മുളയാനിക്കല്‍, ട്രെഷറര്‍ റോഷന്‍ പുല്ലുകാലായില്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങുകള്‍ക്ക് ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലിയാനി, ജിജു ജോസഫ്, സിബി ജോണ്‍, ജോസ് കുര്യന്‍, ആസ്റ്റര്‍ ജോര്‍ജ്, റെബി ചെമ്പോട്ടിക്കല്‍, ജോജോ പുളിക്കന്‍, റോബിന്‍ വടക്കന്‍, മാത്യു വട്ടമല, ചെറിയാന്‍ കരിംതകര, അശ്വിന്‍ ജോസ്, മാത്യു റോയ്, ക്ലിന്‍സ് സിറിയക്ക് എന്നിവര്‍ നേതൃത്വം നല്‍കി. സിനു മുളയാനിക്കല്‍ അറിയിച്ചതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments