Friday, April 19, 2024

HomeCanadaകാനഡയില്‍ ഗാന്ധി പ്രതിമ വികൃതമാക്കി: അസംതൃപ്തി അറിയിച്ച് ഇന്ത്യ

കാനഡയില്‍ ഗാന്ധി പ്രതിമ വികൃതമാക്കി: അസംതൃപ്തി അറിയിച്ച് ഇന്ത്യ

spot_img
spot_img

ടൊറോന്റോ: കാനഡയില്‍ ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. സംഭവം ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു.

‘റിച്ച്‌മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ ഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. വിദ്വേഷകരമായ ഈ കുറ്റകൃത്യം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയിരിക്കുന്നു’, കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റില്‍ പറഞ്ഞു.

ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയെ തന്നെ ആശങ്കയിലാക്കുന്നതാണ് സംഭവമെന്നാണ് ഹൈക്കമ്മീഷണര്‍ പ്രതികരിച്ചത്.

കാനഡ റിച്ച്‌മണ്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയാണ് നശിപ്പിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments