ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ വെടിവയ്പ്. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഭവന രഹിതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. വാന്‍കൂവറില്‍ നിന്ന് 25 മൈല്‍ അകലെയുള്ള ലാംഗ്ലി ഡൗണ്ടൗണില് ആണ് വെടിവയ്പുണ്ടായത്. തോക്കുധാരി രണ്ടു പേരെ വെടിവച്ച് കൊലപ്പെടുത്തി.
രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് വെടിവച്ച് കൊന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.