Thursday, November 14, 2024

HomeCanadaകാനഡയില്‍ ഇന്‍ഫോസിസ് പുതിയ ഡിജിറ്റല്‍ കേന്ദ്രം ആരംഭിച്ചു

കാനഡയില്‍ ഇന്‍ഫോസിസ് പുതിയ ഡിജിറ്റല്‍ കേന്ദ്രം ആരംഭിച്ചു

spot_img
spot_img

ടൊറന്റോ: കാനഡയില്‍ ഇന്‍ഫോസിസ് പുതിയ ഡിജിറ്റല്‍ കേന്ദ്രം സ്ഥാപിച്ചു .ഒന്റാറിയോ പ്രവിശ്യയിലെ മിസ്സിസ്സാഗ സിറ്റിയില്‍ ഇപ്പോള്‍ നിലവിലുള്ള ഇന്‍ഫോസിസ് കേന്ദ്രത്തില്‍ ആണ് പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതിയുമായി ഇന്‍ഫോസിസ് കടന്നു വരുന്നത്. ആഗസ്റ്റ് 25 നു ആണ് പുതിയ ഡിജിറ്റല്‍ കേന്ദ്രം സ്ഥാപിതമായത്. ഇന്‍ഫോസിസിന്റെ കാനഡയിലെ ഏറ്റവും വലിയ സംരംഭമാണ് (50000 ചതുരശ്ര അടി) മിസ്സിസ്സാഗായില്‍ ഇപ്പോള്‍ ഉള്ളത്.

ഇവിടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 500ല്‍ അധികം തൊഴിലവസരങ്ങള്‍ ആണ് പുതുതായി സൃഷ്ടിയ്ക്കപ്പെടുക.മിസ്സിസ്സാഗ കൂടാതെ ടൊറന്റോ,മോണ്‍ട്രിയേല്‍,ഓട്ടവ,,കാല്‍ഗറി,വാന്‍കൂവര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു ഇന്‍ഫോസിസ് നിരവധി തൊഴില്‍ അവസരങ്ങള്‍ ആണ് നല്‍കിവരുന്നത്.

ഒന്റാറിയോവിലെ അടിസ്ഥാന സൗകര്യ വികസനത്തിലും,വ്യവസായ വാണിജ്യ രംഗത്തും അതിവേഗം മുന്നേറുന്ന സിറ്റികളില്‍ മുന്‍പന്തിയില്‍ ആണ് പീല്‍ ഡിസ്ട്രിക്റ്റിലെ മിസ്സിസ്സാഗ സിറ്റി,ചെറുതും വലുതുമായ നിരവധി അന്താരാഷ്ട്ര സംരംഭകര്‍,ആണ് ഇപ്പോള്‍ മിസ്സിസ്സാഗയിലേയ്ക്ക് കടന്നു വരുന്നത്.

കോവിഡ് മഹാമാരിയില്‍ സാമ്പത്തീക മാന്ദ്യം കനേഡിയന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന കാലത്തു ആണ് ഇന്‍ഫോസിസ് പുതിയ സംരംഭവും ആയി മുന്നോട്ടു വരുന്നത്.കനേഡിയന്‍ സാമ്പത്തീക,വ്യാവസായിക വളര്‍ച്ചയ്ക്ക് നല്‍കുന്ന ഇന്‍ഫോസിസിന്റെ ഈ പങ്കിനെ മന്ത്രി വിക് ഫെഡ്‌ലി അഭിനന്ദിച്ചു.

ഇന്‍ഫോസിസിന്റെ കാനഡയിലെ ആദ്യ ഡിജിറ്റല്‍ ഡവലപ്‌മെന്റ് സെന്റര്‍ ആണിത്.നിലവില്‍ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനങ്ങള്‍ , ആരോഗ്യ സംരക്ഷണം,പ്രകൃതി വിഭവങ്ങള്‍, റീട്ടെയില്‍,ആശയവിനിമയം,ട്രെയിനിങ് എന്നീ മേഖലകളില്‍ ആണ്.പുതിയ കാല്‍വയ്‌പോട് കൂടി പുതിയ തൊഴിലവസരങ്ങളും,ഒപ്പം ഡിജിറ്റല്‍ കാനഡയുടെ മുഖ്യ ധാരയിലേയ്ക്കും ഇന്‍ഫോസിസ് കടന്നുവരും.

കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതിന് വേണ്ടി കാനഡയ്ക്ക് ഒപ്പം പ്രവര്‍ത്തിയ്ക്കുവാനും,ബിസിനസ്സ് വികസന കാര്യങ്ങളിലും,പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിയ്ക്കുന്നതും ഇന്‍ഫോസിസിന്റെ കടമയായി കാണുന്നു എന്ന് ഇന്‍ഫോസിസ് പ്രസിഡന്റ് രവികുമാര്‍ അഭിപ്രായപ്പെട്ടു.

ഇന്‍ഫോസിസിന്റെ പുതിയ പ്രവര്‍ത്തങ്ങളെ ഒരു മടിയും കൂടാതെ സ്വീകരിയ്ക്കുകയും,എല്ലാ സൗകര്യങ്ങളും വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ സംവിധാങ്ങങ്ങള്‍ക്കു അദ്ദേഹം നന്ദി അര്‍പ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments