ബ്രാംപ്ടണ്‍: കനേഡിയന്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം നടത്തി. എല്‍ദോറാഡോ പാര്‍ക്കില്‍ നടത്തിയ ആഘോഷവും വിഭവസമൃദ്ധമായ ഓണസദ്യയും തികച്ചും സൗജന്യമായിരുന്നെന്ന് സംഘാടകര്‍ അറിയിച്ചു.. പങ്കെടുത്തവര്‍ക്ക് ഓണസമ്മാനവും നല്‍കി. കനേഡിയന്‍ പാര്‍ലമെന്റംഗം ഗാര്‍നെറ്റ് ജെനസ് പങ്കെടുത്തു. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ‘ഷാഡോ മിനിസ്റ്റര്‍’കൂടിയായ ഗാര്‍നെറ്റുമായി സംവാദത്തിനും അവസരമൊരുക്കിയിരുന്നു.
വിദ്യാര്‍ഥി വീസയില്‍ എത്തിയവരുള്‍പ്പെടെ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയുംമൂലം ജനങ്ങള്‍ വലയുന്ന ഈ വേളയില്‍ ഇതുപോലെ സൗജന്യമായി സദ്യ നല്‍കാനായതിന്റെ അഭിമാനത്തിലാണ് സംഘാടകര്‍. റിയല്‍റ്റര്‍ ജിഷ തോട്ടമായിരുന്നു മുഖ്യ സ്‌പോണ്‍സര്‍. ഫെബിന്‍ (ആര്‍ഇജി ഇമിഗ്രേഷന്‍), റോബിന്‍ (റോബീസ് ട്രക്ക് ആന്‍ഡ് ട്രെയിലര്‍), മോന്‍സി ( ഓള്‍ നേഷന്‍ ഓട്ടോ) ഷെറീന (ട്രാവല്‍സ് ) തുടങ്ങിയവരും പങ്കെടുത്തു.