Friday, May 16, 2025

HomeCanadaസമൂഹമാധ്യമങ്ങള്‍ പൗരന്‍മാരെ അടിമകളാക്കുന്നു;  യൂട്യൂബിനും ഫേസ് ബുക്കിനുമെതിരേ പരാതിയുമായി കനേഡിയന്‍ യുവാവ്

സമൂഹമാധ്യമങ്ങള്‍ പൗരന്‍മാരെ അടിമകളാക്കുന്നു;  യൂട്യൂബിനും ഫേസ് ബുക്കിനുമെതിരേ പരാതിയുമായി കനേഡിയന്‍ യുവാവ്

spot_img
spot_img

ഒട്ടാവ:  സമൂഹമാധ്യമങ്ങള്‍ പൗരന്‍മാരെ അിമകളാക്കുന്നുവെന്നു കാട്ടി പരാതിയുമായി കനേഡിയന്‍ പൗരന്‍.
സാമൂഹ്യമാധ്യമങ്ങളായ യുട്യൂബ്, ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാമ റെഡ്ഡിറ്റ്, ഫെയ്സ്ബുക്ക് എന്നിവയ്‌ക്കെതിരെയാണ് പരാതി നല്കിയതെന്നു  കനേഡിയന്‍ പൗരനുവേണ്ടി കസേറ്റെടുത്ത നിയമസ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ഫിലിപ്പ് ബ്രോള്‍ട് അറിയിച്ചു.  സമൂഹമാധ്യമങ്ങള്‍  മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും കാണിച്ചാണ് പരാതി. 2015 മുതല്‍ താന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായ സമൂഹമാധ്യമ ഉപയോഗം മൂലം   പലവിധത്തിലുള്ള ശാരീരിക മാനസീക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു.

തന്റെ ഉറക്കത്തെയും ഉല്പ്പാദനക്ഷമതയെയും അത് സ്വാധീനിച്ചുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഇത് പൗരന്‍മാര്‍ക്കിടയില്‍ വ്യാപകമായ സ്ഥിതിയാണ്. അതുകൊണ്ട് എല്ലാവര്‍ക്കും വേണ്ടിയാണ് നിയമനടപടിക്ക് ഇയാള്‍ മുതിര്‍ന്നത്. പ്രശ്‌നം സങ്കീര്‍ണമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് ഏറ്റെടുത്തതെന്ന് കനേഡിയന്‍ പൗരന് വേണ്ടി കേസേറ്റെടുത്ത നിയമസ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ഫിലിപ്പ് ബ്രോള്‍ട് അറിയിച്ചു.
ഏഴുമുതല്‍ 11 വയസുവരെയുള്ള

കനേഡിയന്‍ കുട്ടികളില്‍ 52 ശതമാനവും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവുംസുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സമൂഹമാധ്യമ ഉടമകള്‍
ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബ്രോള്‍ട് പറഞ്ഞു. മനുഷ്യരുടെ മാനസികബലഹീനതകളെയാണ് ഇത്തരം സമൂഹമാധ്യമങ്ങള്‍ ചൂഷണംചെയ്യുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയുടെ നിരന്തരഉപയോഗം നിത്യജീവിതത്തിലും ജീവിത ശൈലിയിലും തന്നെ മാറ്റം വരുത്തുകയാമെന്നും പരാതിയില്‍ല വ്യക്തമാക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments