ഛർദ്ദി ഉള്ള സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ചതിന് രണ്ട് വനിതാ യാത്രക്കാരെ എയർ കാനഡ വിമാനത്തിൽ നിന്ന് പുറത്താക്കി. ഓഗസ്റ്റ് 26 ന് ലാസ് വെഗാസിൽ നിന്ന് മോൺട്രിയലിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്, ഇത് സഹയാത്രികയായ സൂസൻ ബെൻസൺ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ പങ്കിട്ടു. എയർലൈൻ ,ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും വിഷയം ആഭ്യന്തരമായി അവലോകനം ചെയ്യുകയാണെന്ന് അറിയിച്ചു.
സീറ്റുകളും സീറ്റ് ബെൽറ്റുകളും നനഞ്ഞിരുന്നു കൂടാതെ മുൻ വിമാനത്തിൽ നിന്ന് ഛർദ്ദിയുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. പെർഫ്യൂമും കാപ്പി പൊടിയും ഉപയോഗിച്ച് മണം മറയ്ക്കാൻ എയർലൈൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഗന്ധം വിമാനം നിറഞ്ഞുവെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും യാത്രക്കാർ വിമാന ജീവനക്കാരനോട് പരാതിപ്പെട്ടു.
“അൽപ്പം ദുർഗന്ധം ഉണ്ടായിരുന്നു എന്നും പക്ഷേ എന്താണ് പ്രശ്‌നമെന്ന് ആദ്യം അറിയില്ലായിരുന്നുഎന്നും,കയറുന്നതിന് മുമ്പ് എയർ കാനഡ പെട്ടെന്ന് വൃത്തിയാക്കാൻ ശ്രമിച്ചു, പക്ഷേ വ്യക്തമായി വൃത്തിയാക്കാൻ കഴിഞ്ഞില്ല,എന്നും ”സംഭവം വിവരിച്ച് ബെൻസൺ ഫേസ്ബുക്കിൽ കുറിച്ചു.
ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും അവരെ നേരിട്ട് ഫോളോ അപ്പ് ചെയ്യുകയും ചെയ്തുവെന്ന് എയർ കാനഡ ഒരു പ്രസ്താവന ഇറക്കി. ഈ സാഹചര്യത്തിൽ അതിന്റെ പ്രവർത്തന നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ലെന്നും എയർലൈൻ അതോറിറ്റി ഈ ഗൗരവമായ കാര്യം ആഭ്യന്തരമായി അവലോകനം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.