വിന്‍ജോ
മിസിസാഗ : കനേഡിയന്‍ കേരള കാത്തലിക് കോണ്‍ഗ്രസ് (സി.കെ.സി.സി) മിസ്സിസാഗ ചാപ്റ്ററിന് തുടക്കമായി. സംഘടനയുടെ ആഗോള വൈസ് പ്രസിഡന്റും ദേശീയ പ്രസിഡന്റുമായ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. കത്തോലിക്കാ വിശ്വാസവും മൂല്യങ്ങളും അടിസ്ഥാനമാക്കി സാമൂഹ്യജീവിതം മെച്ചപ്പെടുത്തുന്നതില്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചാപ്റ്റര്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ സംഘടനയുടെ ലക്ഷ്യങ്ങളും ആശയങ്ങളും പങ്കുവച്ചു. ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ ജിജോ ആലപ്പാട്ട്, തോമസ് വര്‍ഗീസ്, സിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു. കനേഡിയന്‍ രാഷ്ട്രീയരംഗത്ത് സജീവമായ സഭാംഗങ്ങള്‍ ടോമി കോക്കാട്ടിനെയും പ്രവീണ്‍ വര്‍ക്കിയെയും യോഗത്തില്‍ ആദരിച്ചു.
ചാപ്റ്റര്‍ പ്രസിഡന്റായി മാത്യു ജേക്കബ്, സെക്രട്ടറിയായി തെരേസ ജോയ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ത്രേ്യസ്യാമ്മ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്), സെബിന്‍ സെബാസ്റ്റ്യന്‍ (ജോയിന്റ് സെക്രട്ടറി), സിജു മാത്യു (ട്രഷറര്‍). ബിജു പുന്നോരന്‍, ജയ് ജോസഫ്, അമല്‍ സോമിച്ചാന്‍, സന്തോഷ് ജോസഫ്, ജോസഫ് സിബിച്ചന്‍, ഡോ. ബോബി ചാണ്ടി, ജിമ്മി വര്‍ഗീസ് എന്നിവര്‍ നിര്‍വാഹകസമിതിയംഗങ്ങളാണ്.