Wednesday, November 6, 2024

HomeCanadaകാനഡ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍: നവംബര്‍ മുതൽ പ്രാബല്യത്തിൽ വന്നേക്കും

കാനഡ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍: നവംബര്‍ മുതൽ പ്രാബല്യത്തിൽ വന്നേക്കും

spot_img
spot_img

ടൊറന്റോ: അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍, വിദേശ തൊഴിലാളികള്‍, സ്ഥിര താമസക്കാര്‍ എന്നിവരെ കൂടുതല്‍ പുനഃക്രമീകരിക്കുന്നതിന് കാനഡയിലെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെയും താത്കാലിക വിദേശ തൊഴിലാളികളുടെയും വര്‍ധനവിനെ തുടര്‍ന്ന് കാനഡയില്‍ സമീപ വര്‍ഷങ്ങളില്‍ താത്ക്കാലിക താമസക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായിരുന്നു.  നവംബര്‍ ഒന്നിന് കാനഡ സര്‍ക്കാര്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഏറ്റവും പുതിയ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പ്രഖ്യാപിക്കും.

കാനഡയുടെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ ആദ്യത്തെ വലിയ മാറ്റം ഫ്രഞ്ചിലോ ഇംഗ്ലീഷിലോ മിനിമം ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണമെന്നതായിരിക്കും. ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമിലെ മാറ്റങ്ങളുടെ ഭാഗമായി എല്ലാ അപേക്ഷകരും ഫ്രഞ്ച് അല്ലെങ്കില്‍ ഇംഗ്ലീഷില്‍ കുറഞ്ഞ ഭാഷാ പ്രാവീണ്യമുണ്ടാകേണ്ടതുണ്ട്. സ്ഥിരം താമസ അപേക്ഷയ്ക്ക് ഈ പ്രാവീണ്യം വിലയിരുത്തും. 

2024 നവംബര്‍ ഒന്നിനോ അതിനുശേഷമോ നടപ്പിലാക്കാന്‍ പോകുന്ന കാനഡ വര്‍ക്ക് പെര്‍മിറ്റിലെ മറ്റൊരു പുതിയ നിയമം ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്ന ഏതൊരാള്‍ക്കും യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് ഒരു കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച്മാര്‍ക്ക് ലെവല്‍ 7ഉം കോളേജ് ബിരുദധാരികള്‍ക്ക് ലെവല്‍ 5ഉം വേണം. 

കാനഡയിലെ മൊത്തം ജനസംഖ്യയുടെ 6.5 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി താത്ക്കാലിക താമസക്കാരെ കുറയ്ക്കുന്നത് 2024 നവംബര്‍ 1ന് പുറത്തിറങ്ങുന്ന 2025- 2027 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനില്‍ പ്രതിഫലിക്കും.

പബ്ലിക് കോളേജുകളിലെ പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദധാരികള്‍ ദീര്‍ഘകാല കുറവുള്ള തൊഴിലുകളുമായി ബന്ധപ്പെട്ട ഒരു പഠനമേഖലയില്‍ നിന്ന് ബിരുദം നേടിയാല്‍ മൂന്ന് വര്‍ഷം വരെ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിന് യോഗ്യരായിരിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മാറ്റങ്ങളിലൂടെ ഏകദേശം 175000 പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനാവുമെന്ന് കാനഡ പ്രതീക്ഷിക്കുന്നു.

സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യത പരിമിതപ്പെടുത്തുന്നതിനും ഡോക്ടറല്‍, ചില മാസ്റ്റര്‍ പ്രോഗ്രാമുകള്‍, തെരഞ്ഞെടുത്ത പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍, ചില പൈലറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലെ വിദ്യാര്‍ഥികളുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത പരിമിതപ്പെടുത്തുന്നതിനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും കാനഡ ഉദ്ദേശിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മാറ്റങ്ങള്‍ വിദ്യാര്‍ഥി ഗ്രൂപ്പുകളുടെ പങ്കാളികള്‍ക്ക് ഏകദേശം 50,000 വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുമെന്ന് കാനഡ പ്രതീക്ഷിക്കുന്നു.

സി-സ്യൂട്ട് എക്‌സിക്യൂട്ടീവുകള്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, അല്ലെങ്കില്‍ പ്രധാന തൊഴില്‍ ക്ഷാമമുള്ള മേഖലകളിലെ തൊഴിലാളികള്‍ തുടങ്ങിയ ഉയര്‍ന്ന വൈദഗ്ധ്യമുള്ള, സ്‌പെഷ്യലൈസ്ഡ് തൊഴിലാളികളുടെ പങ്കാളികളെ മാത്രം ഉള്‍പ്പെടുത്തുന്നതിന് കാനഡ വര്‍ക്ക് പെര്‍മിറ്റ് യോഗ്യത പരിമിതപ്പെടുത്തും.

എന്നിരുന്നാലും ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം തുടങ്ങിയ നിര്‍ണായക മേഖലകളിലെ തൊഴിലാളികളുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത ഉണ്ടായിരിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മാറ്റങ്ങള്‍ ഈ കൂട്ടം പങ്കാളികള്‍ക്ക് ഏകദേശം ഒരുലക്ഷം വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുമെന്ന് കാനഡ പ്രതീക്ഷിക്കുന്നു.

നവംബര്‍ ഒന്നോടെ ഇമിഗ്രേഷന്‍, റഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ 2025 മുതല്‍ 2027 വരെയുള്ള വാര്‍ഷിക ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ അവതരിപ്പിക്കും. അത് കാനഡയുടെ ഇമിഗ്രേഷന്‍ തന്ത്രത്തിന്റെ ഭാവിയിലേക്ക് കൂടുതല്‍ വെളിച്ചം വീശും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments