കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേക്ക് നവംബറിലും കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്.
2015 ന് ശേഷം നേടിയ ബിഎസ്‌സി നഴ്സിങ് ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്കാണ് അപേക്ഷിക്കാൻ പറ്റുക. കാനഡയില്‍ നഴ്സ് ആയി ജോലി നേടാന്‍ NCLEX പരീക്ഷ വിജയിക്കണം. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍ ലഭിക്കുന്നതാണ് , ഇന്ത്യൻ രൂപയിൽ ഏകദേശം 2100 മുതല്‍ 2600 വരെ.
നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരമാണ് അപേക്ഷിക്കേണ്ടത്. നവംബർ 16 ന് മുൻപാണ് അപേക്ഷ നല്‍കേണ്ടത്.