Thursday, April 25, 2024

HomeCanadaനമ്മൾ "സ്വാഗതം 2022' വിർച്വൽ കലാമാമാങ്കം ഡിസംബർ - 31ന്

നമ്മൾ “സ്വാഗതം 2022′ വിർച്വൽ കലാമാമാങ്കം ഡിസംബർ – 31ന്

spot_img
spot_img

ജോസഫ് ജോൺ കാൽഗറി

കാൽഗറി : കാൽഗറി ആസ്ഥാനമായുള്ള നമ്മൾ (നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ ) ക്രിസ്തുമസ്സും , പുതുവത്സരവവും ചേർത്ത് സംയുക്തമായി, നോർത്ത് അമേരിക്കൻ മലയാളികൾക്കുവേണ്ടി ഒരു വിർച്വൽ ക്രിസ്തു മസ്സ്‌- പുതുവത്സര ആഘോഷം “സ്വാഗതം 2022 ” സംഘടിപ്പിക്കുന്നു.

നോർത്ത് അമേരിക്കയിലെ ആസ്വാദ്യകരമായ വിവിധ കലാപരിപാടികൾ ഡിസംബർ 31, 9 .00 PM EST യ്കു ( 7 .00 PM MST or 8 .00 PM CST ) ആരംഭിക്കുന്നതായിരിക്കും. തദ് അവസരത്തിൽ ആൽബെർട്ട പ്രൊവിൻസ്‌ ഇൻഫ്രാസ്ട്രക്ച്ചർ മിനിസ്റ്റർ ബഹുമാനപ്പെട്ട ശ്രീ പ്രസാദ് പാണ്ഡ, കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ. പി. പ്രസാദ് എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകുന്നതായിരിക്കും. www.nammalonline.com/ live എന്ന ലിങ്കിൽ ചടങ്ങുകൾ തദ് സമയം വീക്ഷിക്കാവുന്നതാണ് . എല്ലാവരേയും “സ്വാഗതം 2022 ” എന്ന വിർച്വൽ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു .

കാനഡയിലെ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുവേണ്ടി “നമ്മളുടെ പള്ളിക്കുടവും “, കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും പ്രോൽസാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും വേണ്ടി പലവിധ നിസ്വാർത്ഥ പ്രവർത്തനങ്ങൾ “NAMMAL” നടത്തിവരുന്നു . 2021 ൽ മാത്രം , NAMMAL അവതരിപ്പിക്കുന്ന മൂന്നാമത്തെ വിർച്വൽ ആഘോഷമാണ് “സ്വാഗതം 2022 ” .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments