Friday, March 29, 2024

HomeCanadaവിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ജോലി: സുപ്രധാന തീരുമാനവുമായി കാനഡ

വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ജോലി: സുപ്രധാന തീരുമാനവുമായി കാനഡ

spot_img
spot_img


ഒട്ടാവ: വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ജോലി നൽകാനുള്ള സുപ്രധാന തീരുമാനവുമായി കാനഡ . ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും മറ്റ് വിദേശികള്‍ക്കും തീരുമാനം ഏറെ ആശ്വാസമാകും. 2023 മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത അനുവദിക്കും എന്ന് കാനഡ പ്രഖ്യാപിച്ചു. രാജ്യത്തെ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് കാനഡയുടെ സുപ്രധാന നീക്കം.

വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി സീന്‍ ഫ്രേസര്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നീട്ടുന്നതായി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.


കാനഡ കുടുംബാംഗങ്ങള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് വിപുലീകരിക്കുന്നു എന്നും 2023 മുതല്‍ അപേക്ഷകന്റെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും കാനഡയില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടായിരിക്കും എന്ന് ഫ്രേസര്‍ ട്വീറ്റ് ചെയ്തു. കാനഡയിലേക്ക് ഉള്ള പ്രധാന അപേക്ഷകനെ അനുഗമിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യത വിപുലീകരിക്കുന്നത് തൊഴിലുടമകള്‍ക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കും എന്നും ഇതിലൂടെ തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കും എന്നും സീന്‍ ഫ്രേസര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

രാജ്യത്ത് ഉടനീളമുള്ള തൊഴിലുടമകള്‍ തൊഴിലാളികളുടെ അഭാവമാണ് തങ്ങളുടെ ഏറ്റവും വലിയ തിരിച്ചടി എന്ന് അറിയിച്ചിരുന്നു. നേരത്തെ, പ്രധാന അപേക്ഷകന്‍ ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ കുടുംബാംഗങ്ങള്‍ക്കും വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ നടപടിയിലൂടെ തൊഴില്‍ വിടവ് നികത്താന്‍ ആവശ്യമായ തൊഴിലാളികളെ കണ്ടെത്താന്‍ തൊഴിലുടമകളെ സഹായിക്കും.

തല്‍ഫലമായി 200,000 വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments