Monday, January 30, 2023

HomeCanadaകാനഡയില്‍ സിഖ് യുവതിയെ വെടിവെച്ച്‌ കൊലപ്പെടുത്തി

കാനഡയില്‍ സിഖ് യുവതിയെ വെടിവെച്ച്‌ കൊലപ്പെടുത്തി

spot_img
spot_img

ഒട്ടാവ: കാനഡയില്‍ സിഖ് യുവതിയെ വെടിവെച്ച്‌ കൊന്നു. ബ്രാംപ്ട്ടണ്‍ സ്വദേശിനി പവന്‍പ്രീത് കൗര്‍ (21) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഓണ്‍ട്ടാരിയോ പ്രവിശ്യയിലെ മിസ്സിസ്സൗഗ നഗരത്തിലായിരുന്നു സംഭവം. നഗരത്തിലെ ഗ്യാസ് സ്‌റ്റേഷന് മുന്‍പില്‍ നില്‍ക്കുകയായിരുന്നു യുവതി. ഇതിനിടെ അവിടേക്കെത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവന്‍പ്രീതിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പവന്‍പ്രീതിന്റെ നെറ്റിയിലാണ് വെടിയേറ്റത്.

സിഖുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് വിവരം. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments