ഒടാവ: കാനഡയിലെ ടൊറന്റോയില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വെടിവെപ്പ്. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെ പൊലീസ് വെടിവച്ചുകൊന്നതായി റിപോര്‍ട്. അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.
ടൊറന്റോയ്ക്ക് സമീപമുള്ള വോഗനിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന് പിന്നാലെ ഫ്‌ലാറ്റിലെ താമസക്കാരെ ഒഴിപ്പിച്ചതായും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും യോര്‍ക് പൊലീസ് അറിയിച്ചു.
അയല്‍രാജ്യമായ അമേരികയെക്കാള്‍, കൂട്ട വെടിവെപ്പുകള്‍ കുറവാണെങ്കിലും, കാനഡയില്‍ അടുത്തിടെ തോക്കുപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്