Wednesday, January 19, 2022
spot_img
HomeCinemaലോഹിതദാസിന്റെ ശിഷ്യന്‍ ജയറാം ശിവറാമിന്റെ തമിഴ് സിനിമ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍

ലോഹിതദാസിന്റെ ശിഷ്യന്‍ ജയറാം ശിവറാമിന്റെ തമിഴ് സിനിമ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍

പഴനി: മണ്‍മറഞ്ഞ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ശിഷ്യന്‍ ജയറാം ശിവറാം കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ഒരു സിനിമ തമിഴില്‍ ഒരുങ്ങുന്നു. മണ്ണും മനുഷ്യനും കൃഷിയും വളര്‍ത്തുമൃഗങ്ങളും മനുഷിക മൂല്യങ്ങളും സാമൂഹിക ജീവിതവും ഒക്കെയുള്ള പാരസ്പര്യം ഒക്കെ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുന്ന ചിത്രമാണിത്. കൊറോണ സാഹചര്യത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്ന പേരിടാത്ത സിനിമയുടെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കും.

ലോഹിദാസിനൊപ്പം ജയറാം ശിവറാം

ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ജയറാം ശിവറാം ഭാരതീയ ദര്‍ശനങ്ങളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. ചെങ്കോട്ടുകൊണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ അനുയായിയായി സമാജസേവവൃത്തികളിലേയ്ക്കിറങ്ങിയ ജയറാം കുറെ വര്‍ഷങ്ങള്‍ ഹിമാലയത്തില്‍ ആധ്യാത്മിക ജീവിതം അറിയുവാന്‍ ചിലവഴിച്ചിരുന്നു.

ലോഹിതദാസിന്റെ ഉറ്റമിത്രവും ശിഷ്യനുമായി ഒരു നിഴല്‍പോലെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പതിമൂന്നോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആറോളം ഓഡിയോ ആല്‍ബങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ടെന്നു മാത്രമല്ല, പറക്കും സ്വാമി എന്നറിയപ്പെട്ടിരുന്ന സ്വാമി വിഷ്ണുദേവാനന്ദ സരസ്വതിയുടെ അഷ്ടോത്തരശത സ്‌തോത്രവും, നാമാവലിയും സംസ്‌കൃതത്തില്‍ രചിക്കുവാനുള്ള അസുലഭഭാഗ്യവും ലഭിച്ചിട്ടുണ്ട്.

ജെല്ലിക്കെട്ട് കാളയുമായി അപ്പാനി ശരത്ത്‌

സിനിമയെന്ന മാധ്യമത്തിലൂടെ ഭാരതത്തിന്റെ വേദവിജ്ഞാന, കലാ, ശാസ്ത്ര വിഷയങ്ങളെ ലോകത്തിന് സരസമായി മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തില്‍ സ്ഥാപിച്ച റിച് (ഞല്ശ്മഹ ീള കിറശമി ഈഹൗേൃമഹ ഒലൃശമേഴല) മള്‍ട്ടിമീഡിയ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനിയുടെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. റിച്ചിന്റെ ഡയറക്ടറാണ് ഡോ. ജയറാം. പ്രശസ്ത ഛായ ചിത്രരചയിതാവും ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ പരേതനായ ആര്‍ട്ടിസ്റ്റ് ശിവറാമിന്റെ പുത്രനാണ് ജയറാം ശിവറാം.

ഭാരതത്തിന്റെ തനതു ഗോവംശത്തെ സംരക്ഷിക്കുന്നതിനായി ഗവ്യ എന്ന പ്രസ്ഥാനം കഴിഞ്ഞ 12 വര്‍ഷങ്ങളായി പ്രവര്‍ത്തനം നടത്തുന്നു. ജയറാമിന് പഴനിക്കടുത്തു വാടിപ്പെട്ടിയില്‍ 500 ഓളം പശുക്കളെ സംരക്ഷിക്കുന്ന ഗോശാലയുണ്ട്. ഒരു സിനിമയില്‍ കൂടി നമുക്ക് നഷ്ടമായ തനതു കൃഷി സമ്പ്രദായങ്ങളെയും ഗോസമ്പത്തിനെയും മാനുഷിക മൂല്യങ്ങളെയും പറ്റി ഓര്‍മ്മപ്പെടുത്തുക എന്ന ദൗത്യമാണ് ഇദ്ദേഹം നിര്‍വഹിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അപ്പാനി ശരത്താണ് നായകന്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments