Friday, April 19, 2024

HomeCinemaബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നില്‍ പ്രോസിക്യൂഷന്‍; ഡിജിപിക്ക് പരാതി നല്‍കി ദിലീപ്

ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നില്‍ പ്രോസിക്യൂഷന്‍; ഡിജിപിക്ക് പരാതി നല്‍കി ദിലീപ്

spot_img
spot_img

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നില്‍ പ്രോസിക്യൂഷനെന്ന് നടന്‍ ദിലീപ്.

പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാന്‍ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വോഷിക്കുന്നതില്‍ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി.

കൊച്ചിയില്‍ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ നടന്‍ വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിന്നു. ഇതിനെ തുടര്‍ന്ന് ബാലചന്ദ്രകുമാറിനെ സാക്ഷിയായി പരിഗണിച്ച്‌ തുടരന്വോഷണം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

അതേ സമയം കേസില്‍ തുടരന്വോഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്തയച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയക്കുന്നതായും രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. വിധി പ്രഖ്യാപനം അടുത്തിരിക്കെയായിരുന്നു കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments