Friday, January 21, 2022
spot_img
HomeCinemaപോയ വര്‍ഷം ജീവിതത്തിലെ മോശപ്പെട്ട അവസ്ഥ: മാളവിക മോഹനന്‍

പോയ വര്‍ഷം ജീവിതത്തിലെ മോശപ്പെട്ട അവസ്ഥ: മാളവിക മോഹനന്‍

പോയ വര്‍ഷം തന്റെ വ്യക്തി ജീവിതം വളരെ മോശപ്പെട്ടതായിരുന്നുവെന്ന് നടി മാളവിക മോഹനന്‍. കുറച്ച് മാസങ്ങളായി താന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലായിരുന്നു. ജീവിതത്തില്‍ തനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയാണ് ഇതെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ സാഹചര്യത്തെ അതിജീവിക്കാന്‍ സഹായിച്ചതെന്നും മാളവിക പറയുന്നു.

നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്:
സിനിമാ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. ഇത് കഠിനമായ ഒരു വര്‍ഷമായിരുന്നു. ജീവിതത്തില്‍ ഏറ്റവും നല്ലതും രസകരവും തിളങ്ങുന്നതുമായ ഭാഗം മാത്രം ഈ ലോകത്തിന് കാണിക്കാനുള്ള പ്രവണതയാണ് നമുക്ക് എപ്പോഴുമുള്ളത്. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ആരാണ് മോശം കാര്യങ്ങള്‍ രേഖപ്പെടുത്താനും ഓര്‍മ്മിക്കാനും ആഗ്രഹിക്കുന്നത്, അല്ലേ? ജീവിതം എന്തായാലും ബുദ്ധിമുട്ടാണ്, നാം കടന്നുപോയ ദുഃഖത്തെ കുറിച്ചോ ഹൃദയ വേദനകളെ കുറിച്ചോ നിരന്തരം ഓര്‍മിപ്പിക്കാതെ.

എന്നാല്‍ ഈ വര്‍ഷം മറ്റേതൊരു വര്‍ഷത്തേക്കാളും എനിക്ക് വളരെ കഠിനമായിരുന്നു. പ്രഫഷനല്‍ കാര്യങ്ങള്‍ വളരെ നല്ലതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എന്റെ ആദ്യ റിലീസ് ബോക്‌സ്ഓഫിസിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി. ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളുമായി മറ്റൊരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിച്ചു.

എന്റെ ആദ്യത്തെ ബോളിവുഡ് സിനിമ ആരംഭിച്ചു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മറ്റൊരു ആവേശകരമായ ചിത്രത്തിന് കരാര്‍ ഒപ്പിട്ടു. അങ്ങനെ മനോഹരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഒരു നടുക്കടലില്‍പെട്ട അവസ്ഥയിലായിരുന്നു. കുറച്ച് മാസങ്ങളായി ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ഈ ജീവിതയാത്രയില്‍ എനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥ. ഈ കരിയര്‍ തന്നെ നിരവധി അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്.

വ്യക്തി ജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകര്‍ക്കും. ആ സമയത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ച ഒരേയൊരു കാര്യം (എന്റെ കുടുംബത്തിന് പുറമെ) എനിക്കുള്ള നല്ല സുഹൃത്തുക്കളാണ്. ജോലി തിരക്കിലാണെങ്കില്‍, ഒഴിവു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു, പുതിയ ബന്ധത്തിലാണെങ്കില്‍, ആ വ്യക്തിയോടൊപ്പമാണ് മുഴുവന്‍ സമയവും ചെലവഴിക്കുന്നത്.

സുഹൃത്തുക്കളെ അവഗണിക്കും, അവരില്‍ ചിലരോട് മാസങ്ങളോളം സംസാരിക്കാറില്ല, കാരണം ജീവിതം വളരെ തിരക്കിലായിരിക്കും. യഥാര്‍ത്ഥ സൗഹൃദം എന്നത് ഒരു ലോകത്ത് നിലനില്‍ക്കുന്ന നിരുപാധികമായ സ്നേഹത്തിന്റെ ശുദ്ധമായ രൂപങ്ങളില്‍ ഒന്നാണ്. അത് ചിലപ്പോള്‍ വളരെ വ്യാജവും, അടരുകളുള്ളതും, നിര്‍വികാരവും ചിലപ്പോള്‍ ബുദ്ധിമുട്ടുള്ളതുമാകാം.

2021-ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം എന്റെ സുഹൃത്തുക്കളാണ്. എന്നെ പോലെ നിങ്ങളും നല്ല സുഹൃത്തുക്കള്‍ക്കൊപ്പം ആവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഈ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിഷം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കാനും തീരുമാനിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments