Thursday, April 25, 2024

HomeCinemaദുല്‍ഖര്‍ നായകനാകുന്ന 'സല്യൂട്ട്' റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

ദുല്‍ഖര്‍ നായകനാകുന്ന ‘സല്യൂട്ട്’ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

spot_img
spot_img

ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന ‘സല്യൂട്ടി’ന് പ്രശസ്തമായ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രി.

ഫൈനല്‍ സെലക്ഷന് മുന്‍പ് ചിത്രം കണ്ട ജൂറി റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനമികവിനെയും ദുല്‍ഖര്‍ സല്‍മാന്റെ അഭിനയപാടവത്തെയും അഭിനന്ദിക്കുകയും ചെയ്തു.

റോഷന്‍ ആന്‍ഡ്രൂസ്, ബോബി -സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. മുംബൈ പോലീസ് പോലെയുള്ള പോലീസ് ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ മറ്റൊരു മികച്ച പോലീസ് മൂവി ആയിരിക്കും സല്യൂട്ട് എന്ന ഉറപ്പ് ട്രെയിലറിന് കിട്ടിയ സ്വീകാര്യതയില്‍ നിന്നും വ്യക്തമാണ്‌.

ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments