Friday, March 29, 2024

HomeCinemaഅതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല: നടിക്ക് പിന്തുണയുമായി താരങ്ങള്‍

അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല: നടിക്ക് പിന്തുണയുമായി താരങ്ങള്‍

spot_img
spot_img

ഇരയാക്കപ്പെടലില്‍നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തല്‍. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

നടിക്ക് പിന്തുണയുമായി ‘ധൈര്യം’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്.

പൃഥ്വിരാജനെ കൂടാതെ താരങ്ങളായ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments