Thursday, March 28, 2024

HomeCinemaക്രൂരം, ഹൃദയം തകരുന്നു, പിന്മാറില്ല: പാര്‍വതി, റിമ

ക്രൂരം, ഹൃദയം തകരുന്നു, പിന്മാറില്ല: പാര്‍വതി, റിമ

spot_img
spot_img

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച് നടിമാരായ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും. ‘അവള്‍ക്കൊപ്പം’ എന്നാണ് റിമ പ്രതികരിച്ചത്.

വിധി തികച്ചും ക്രൂരമായിപ്പോയെന്നായിരുന്ന പാര്‍വതിയുടെ പ്രതികരണം. ‘ഞങ്ങള്‍ പിന്‍മാറുകയില്ല, എന്തു തന്നെ ഞങ്ങളെ തോല്‍പ്പിച്ചാലും ഞങ്ങള്‍ പിന്‍മാറുകയില്ല. ഹൃദയം തകരുന്നു’- പാര്‍വതി കുറിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണവുമായി രംഗത്ത് വന്ന കന്യാസ്ത്രീകളുടെ ചിത്രവും ഇരുവരും പങ്കുവെച്ചു.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസില്‍ വിധി പറഞ്ഞത്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.

105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments