Thursday, March 28, 2024

HomeCinemaവിവാഹമോചിതനാകുകയാണെന്ന് മലയാളത്തിന്റെ 'ഗന്ധര്‍വ്വന്‍'

വിവാഹമോചിതനാകുകയാണെന്ന് മലയാളത്തിന്റെ ‘ഗന്ധര്‍വ്വന്‍’

spot_img
spot_img

മുംബൈ: ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടൻ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിത ഗേറ്റും വേര്‍പിരിയുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

മുംബൈയിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണെന്ന് താരം വ്യക്തമാക്കി. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്താനുള്ള കാരണത്തെ കുറിച്ച്‌ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് നിതീഷ് ഭരദ്വാജ്. മഹാഭാരത, കൃഷ്ണ തുടങ്ങിയ പരമ്പരകളിലൂടെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചും നിതീഷ്ആരാധകരുടെ മനസില്‍ ഇടം നേടി .

ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെക്കുറിച്ച് നിതീഷ് മനസ് തുറന്നത്. 2019 സെപ്തംബര്‍ മുതല്‍ തന്നെ തങ്ങള്‍ പിരിഞ്ഞാണ് കഴിയുന്നതെന്നും വിവാഹ മോചനത്തിനായി കോടതി സമീപിച്ചിരിക്കുകയാണെന്നും നിതീഷ് അറിയിക്കുന്നു.

അതേസമയം, മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നാണ് ഭരദ്വാജ് ചൂണ്ടിക്കാട്ടിയത്. ഒരു കുടുംബം തകരുമ്ബോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേര്‍പിരിയുകയാണെങ്കില്‍ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.

നടന്‍റെ ആദ്യഭാര്യയിലുണ്ടായ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്.

മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് പ്രശസ്തിയിലേക്കെത്തിയത്. എന്നാല്‍, മലയാളി ഓര്‍ത്തുവെക്കുന്നത് പത്മരാജന്‍റെ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചിത്രത്തിലെ ഗന്ധര്‍വനായാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments