Tuesday, April 16, 2024

HomeCinemaഅമേരിക്കന്‍ ഗായകനും ചലച്ചിത്ര താരവുമായ മീറ്റ് ലോഫ് അന്തരിച്ചു

അമേരിക്കന്‍ ഗായകനും ചലച്ചിത്ര താരവുമായ മീറ്റ് ലോഫ് അന്തരിച്ചു

spot_img
spot_img

 ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ ഗായകനും ചലച്ചിത്ര താരവുമായ മീറ്റ് ലോഫ് അന്തരിച്ചു. 74 വയസായിരുന്നു.

1947-ല്‍ ടെക്‌സസിലെ ഡാളസില്‍ മാര്‍വിന്‍ ലീ അഡേയില്‍ ജനിച്ച മീറ്റ് ലോഫ് സ്‌കൂള്‍ പ്രൊഡക്ഷനുകളില്‍ അഭിനയിക്കാനും പാടാനും തുടങ്ങി. 1965-ല്‍ അമ്മയുടെ മരണശേഷം അദ്ദേഹം ലോസ് ഏഞ്ചല്‍സിലേക്ക് മാറി.

‘ബാറ്റ് ഔട്ട് ഓഫ് ഹെല്‍’ എന്ന ആല്‍ബത്തിലൂടെയാണ് മീറ്റ് ലോഫ് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്.’ ഐ വില്‍ ഡു എനിതിംഗ് ഫോര്‍ ലവ്’ ആണ് മറ്റൊരു ഹിറ്റ് ആല്‍ബം.

അറുപത്തിയഞ്ചോളം ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ഫൈറ്റ് ക്ലബ്’, ‘ഫോക്കസ്’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ഡെബോറയാണ് ഭാര്യ. പേളും അമന്റയുമാണ് മക്കള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments