Friday, April 19, 2024

HomeCinemaമഞ്ഞു മാറ്റുന്നതിനിടെ പരിക്ക്: ഹോളിവുഡ് താരം ജെറമി റെന്നറുടെ നില ഗുരുതരം

മഞ്ഞു മാറ്റുന്നതിനിടെ പരിക്ക്: ഹോളിവുഡ് താരം ജെറമി റെന്നറുടെ നില ഗുരുതരം

spot_img
spot_img

മഞ്ഞു മാറ്റുന്നതിനിടെ ഗുരുതരമായ പരിക്കു പറ്റിയ ഹോളിവുഡ് താരം ജെറമി റെന്നറുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് പബ്ലിസിസ്റ്റ് സാമന്ത മസ്ത്.

നെഞ്ചിനും എല്ലുകള്‍ക്കും പരിക്കുണ്ടെന്നും അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായതിനാല്‍ ഐസിയുവില്‍ തന്നെയാണെന്നും സാമന്ത പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.


ജെറമിയുടെ കുടുംബം അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും വളരെയേറെ നന്ദി പറയുന്നു. പരിക്ക് പറ്റിയ ശേഷം കൃത്യ സമയത്ത് നടനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച പൊലീസിനോടും ഫയര്‍ഫോഴ്‌സിനോടും കടപ്പാട് രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് ലഭിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി കുറിപ്പില്‍ പറയുന്നു.
രണ്ടു തവണ ഓസ്‌കര്‍ നാമ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള നടനാണ് 51 വയസ്സുള്ള റെനെര്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments